വയനാട്ടില്‍ റിസോട്ടിന് മുന്നിലെ ചന്ദനം മുറിച്ചു കടത്തി
പുല്‍പ്പള്ളി: വയനാട്ടിലെ പുല്‍പ്പള്ളിയില്‍ ലക്സ് ഇന്‍ റിസോട്ടിന്റെ മുന്നില്‍ നിന്ന ചന്ദനം മുറിച്ചു കടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ചന്ദനമോഷണം. എട്ടടി പൊക്കവും രണ്ടടി വണ്ണവുമുള്ള 20 വര്‍ഷം പഴക്കമുള്ള ചന്ദനമാണ് കളവ് പോയത്. രാത്രി പതിനൊന്നരയോടെയായിരുന്നു വെട്ടിക്കടത്തിയത്. പ്രതികള്‍ തടിയുമായി പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കനത്ത മഴയായതിനാല്‍ മരം മുറിക്കുന്നത് അറിഞ്ഞില്ലെന്നാണ് റിസോര്‍ട്ടിലെ ജീവനക്കാര്‍ പറയുന്നത്. പുല്‍പ്പള്ളി പൊലീസിനും വനംവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.