പാലക്കാട്: സ്കൂൾ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു. സെൻ്റ് തോമസ് എരിമയൂർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ത്രിതിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു സംഭവം. സ്കൂൾ വിട്ട് ബസിലെത്തിയ ത്രിതിയ ബസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത് . റോഡ് മുറിച്ച് കടക്കുന്ന കുട്ടിയെ ഡ്രൈവർ കാണാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോവൈ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്കരിക്കും.
Recent Posts
- മലയാള സാഹിത്യത്തിലെ മഹാ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ ; അടൂർ ഗോപാലകൃഷ്ണൻ
- എംടിയുടെ ലോകം വിശാലമാണ്; ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ല; ടി പത്മനാഭൻ
- എം ടി യുടെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും; രാഹുൽ ഗാന്ധി
- പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത
- മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി ; പ്രധാനമന്ത്രി നരേന്ദ്ര മോദി
Recent Comments
No comments to show.
Popular Posts
December 26, 2024
എം ടി യുടെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും; രാഹുൽ ഗാന്ധി
December 26, 2024