x
NE WS KE RA LA
Uncategorized

18കാരി കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

18കാരി കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു
  • PublishedJanuary 7, 2025

ഗാന്ധിനഗർ: ഗുജറാത്തിലെ കച്ചിൽ 18കാരി 540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. അപകടത്തിൽപ്പെട്ട കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ കരസേന, എൻഡിആർഎഫ്, ബിഎസ്എഫ് ടീമുകൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. 490 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയിരിക്കുന്നത്.

ഇന്നലെ രാവിലെ 6.30 ഓടെയാണ് പെണ്‍കുട്ടി കുഴൽക്കിണറിൽ വീണത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാൻ സ്വദേശിയാണ് പെണ്‍കുട്ടിയെന്ന് ഭുജ് ഡെപ്യൂട്ടി കളക്ടർ എബി ജാദവ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൺകുട്ടി കുഴൽക്കിണറിൽ വീണെന്ന കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് ക്യാമറ ഇറക്കി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉടൻ തന്നെ ഓക്‌സിജൻ വിതരണം ഉറപ്പാക്കുകയും . പെൺകുട്ടി അബോധാവസ്ഥയിലാണെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.
.

Leave a Reply

Your email address will not be published. Required fields are marked *