x
NE WS KE RA LA
Uncategorized

അമ്മു സജീവിന്റെ മരണം; കോളജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

അമ്മു സജീവിന്റെ മരണം; കോളജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ
  • PublishedJanuary 7, 2025

പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിയായ അമ്മു സജീവിന്റെ മരണത്തിൽ കോളജ് പ്രിൻസിപ്പൽഎൻ. അബ്ദുൾ സലാമിനെയും വൈസ് പ്രിൻസിപ്പൽ സജിയെയും സസ്പെൻഡ് ചെയ്തു .

നവംബർ 15ന് ആയിരുന്നു തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവിനെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിക്കുകയും. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *