പാലക്കാട് : വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളിൽ ഉയരുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു . കേരളത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പുനരധിവാസത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും .
കേരളത്തിന് അകത്തും പുറത്തുമുളള ആളുകൾ സഹായ വാഗ്ധാനങ്ങൾ ചെയ്തിട്ടുണ്ട്. ലോക മാതൃകയിൽ പുനരധിവാസം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു . വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമർഷമാണെന്നും .
വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയിൽ പെടുത്തിയാലും കേരളത്തിന് സഹായം കിട്ടണം. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് കേരളത്തിന് സഹായം നൽകാത്തതെന്നും. ബിജെപിയെ സഹായിക്കാനുള്ള സമീപനമാണ് യുഡിഎഫിന്റെതെന്നും ലീഗിന്റെയും കോൺഗ്രസിന്റെയും ഭാഷ കേരളത്തിനെതിരെയാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി.