x
NE WS KE RA LA
Kerala Latest Updates Uncategorized

വയനാട് ഉരുൾപ്പൊട്ടൽ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന

വയനാട് ഉരുൾപ്പൊട്ടൽ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന
  • PublishedAugust 5, 2024

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാംപിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽനിന്നു ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്തസാംപിളുകളും ഡിഎൻഎകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.

ജില്ലാ ആശുപത്രിയിലെ രക്ത ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാംപിൾ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതൽ മേപ്പാടി എംഎസ്‌എ ഹാളിലും രക്തസാംപിൾ ശേഖരിക്കും. ദുരിതാശ്വാസ ക്യാംപുകളിലുള്ള ബന്ധുക്കളിൽ രക്ത പരിശോധനയ്ക്ക് തയാറായിട്ടുള്ളവർക്ക് കൗൺസിലിങ് നൽകിയ ശേഷമാണ് സാംപിൾ ശേഖരിക്കുന്നത്. മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാംപിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *