രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്ന് റവന്യു മന്ത്രി കെ രാജന്‍
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് റവന്യു മന്ത്രി കെ രാജന്‍. തിരച്ചില്‍ പൂര്‍ണമായി യന്ത്രസഹായത്തോടെയാണ് നടക്കുകയെന്ന് മന്ത്രി പറഞ്ഞു. മഴ രക്ഷാദൗത്യത്തിന് വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു.
ബെയ്ലി പാലെ ഉടന്‍ സജ്ജമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വയനാട് തിരച്ചല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ഇന്നലെ രാത്രിയോടെ 15 ഹിറ്റിച്ചികള്‍ ദുരന്തഭൂമിയിലേക്ക് എത്തിച്ചിട്ടുണ്ട്. 15 കേന്ദ്രങ്ങളില്‍ ഒരേ സമയം രക്ഷാപ്രവര്‍ത്തനം നടക്കുന്ന തരത്തിലായിരിക്കും ഇന്നത്തെ ദൗത്യം പുരോഗമിക്കുക.ബെയ്‌ലി പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കാനാകും. മേല്‍ക്കൂരയോടുകൂടി താഴ്ന്ന വീടുകളുടെ മേല്‍ക്കൂര മാറ്റി ആളുകളെ കടത്തിവിട്ട് രക്ഷാപ്രവര്‍ത്തനം നടത്താനായി പ്രത്യേകം സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.