x
NE WS KE RA LA
Kerala

ആറു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • PublishedDecember 19, 2024

എറണാകുളം : കോതമംഗലത്തിന് അടുത്ത് നെല്ലിക്കുഴിയിൽ വീട്ടിനുള്ളിൽ ആറു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌ക്കാൻ ആണ് മരിച്ചത്. നെല്ലിക്കുഴി പഞ്ചായത്തിൻ്റെ ഒന്നാം വാർഡിലെ താമസക്കാരനാണ് അജാസ് ഖാനും കുടുംബവും. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്നതാണ് കുട്ടി. രാവിലെ കുട്ടി ഉണരാത്തതിനെ തുടർന്ന് നോക്കുമ്പോൾ മരിച്ചുകിടക്കുകയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. അജാസ് ഖാന് മുസ്കാനെ കൂടാതെ ഒരു കുട്ടി കൂടിയുണ്ട്. ഈ കുട്ടികൾ രണ്ടുപേരും ഒരു മുറിയിലും അജാസ് ഖാനും ഭാര്യയും മറ്റൊരു മുറിയിലും ആണ് കിടന്നുറങ്ങിയിരുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കാര്യങ്ങൾ വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *