x
NE WS KE RA LA
Politics

മത്സ്യ കുഞ്ഞുങ്ങൾ സുരക്ഷിതരാണോ എന്ന് പരിഹസിച്ച് പി കെ കുഞ്ഞാലിക്കുട്ടി

മത്സ്യ കുഞ്ഞുങ്ങൾ സുരക്ഷിതരാണോ എന്ന് പരിഹസിച്ച് പി കെ കുഞ്ഞാലിക്കുട്ടി
  • PublishedNovember 12, 2024

മലപ്പുറം: സീ പ്ലെയിൻ പദ്ധതിയില്‍ സംസ്ഥാന സർക്കാരിനെതിരേ പരിഹാസവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മീൻകുഞ്ഞുങ്ങളെ ഇപ്പോള്‍ മാറ്റിപ്പാർപ്പിച്ചോ? സർക്കാർ മേനിപറയുന്നതു കേട്ടാല്‍ ചിരിവരുമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മേനിപറയും മുൻപ് സോറിയാണ് ഇടതുപക്ഷം പറയേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീപ്ലെയിനിനു മുൻപേ എക്സ്പ്രസ് ഹൈവേയേയും സിപിഎം എതിർത്തിരുന്നു. 2012ല്‍ ഉമ്മൻചാണ്ടി സർക്കാർ സീപ്ലെയിൻ പദ്ധതി കൊണ്ടുവന്നപ്പോള്‍ മീൻ കുഞ്ഞുങ്ങള്‍ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിർത്തവരാണ് സിപിഎമ്മുകാർ. എന്തേ ഇപ്പോള്‍ മീൻകുഞ്ഞുങ്ങളെ മാറ്റിപ്പാർപ്പിച്ചോ എന്നും സിപിഎമ്മിന് ബുദ്ധിയുണ്ടാവാൻ എത്ര കാലമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പരാഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *