ജമ്മുകശ്മീരിലെ ഡോഡയില്‍ വീണ്ടും സൈനീക ഏറ്റുമുട്ടല്‍
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഡോഡയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഏകദേശം 2 മണിക്കാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. തിരച്ചില്‍ ഓപ്പറേഷന് വേണ്ടി പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ സൈനികര്‍ സ്ഥാപിച്ച താല്‍ക്കാലിക ക്യാമ്ബിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സൈനികര്‍ തിരിച്ചടിച്ചതോടെ ഏറ്റുമുട്ടല്‍ ഒരുമണിക്കൂറോളം നീണ്ടു.
പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ക്യാപ്റ്റന്‍ അടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തിന് പിന്നാലെയാണ് പ്രദേശത്ത് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഇതോടെ തിരച്ചില്‍ ഓപ്പറേഷന്‍ നാലാം ദിവസത്തിലാണ്. ഇതിനിടെ ദേസാ വനമേഖലയിലെ രണ്ടിടങ്ങളിലായി ചൊവ്വാഴ്ച്ച രാത്രിയും ബുധനാഴ്ച്ചയുമായി തീവ്രത കുറഞ്ഞ ഏറ്റുമുട്ടലും ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.