ദേശീയപാത നിർമാണ സാമഗ്രികൾ കവർന്നു; മൂന്ന് പേർ അറസ്റ്റിൽ
ആറ്റിങ്ങല്‍: ദേശീയപാത നിർമാണത്തിന് സൂക്ഷിച്ചിരുന്ന സാമഗ്രികള്‍ കവന്ന സംഭവത്തില്‍ മൂന്നുപേരെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു.ജില്ലയിലെ കഴക്കൂട്ടം മുതല്‍ കടമ്ബാട്ടുകോണം വരെയുള്ള ദേശീയപാത 66 ന്റെ നിർമാണത്തിനായി കരാർ കമ്ബനിയുടെ കൊല്ലമ്ബുഴ, മാമം യാർഡുകളില്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്ന മെറ്റലുകള്‍, കമ്ബികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് രൂപ വില വരുന്ന നിർമാണ സാമഗ്രികള്‍ കവർച്ച ചെയ്ത സംഘത്തില്‍പ്പെട്ട പത്തനംതിട്ട ആറന്മുള താഴത്തേതില്‍ വീട്ടില്‍ മനോജ് (49), കല്ലമ്ബലം തോട്ടയ്ക്കാട് വെടിമണ്‍കോണം പുത്തൻവിളവീട്ടില്‍ വിമല്‍രാജ് (34), വർക്കല ചെറുന്നിയൂർ വെണ്ണിയോട് വായനശാലക്ക് സമീപം മനോജ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദേശീയപാതയുടെ കരാർ കമ്ബനിയായ ആർ.ഡി.എസ് മുൻ ജീവനക്കാരനായ മനോജ് കേസില്‍ പിടികൂടാനുള്ള ബിഹാർ സ്വദേശിയുമായി ചേർന്ന് കഴിഞ്ഞ കുറെ നാളുകളായി നിർമാണ സാമഗ്രികള്‍ മോഷ്ടിച്ചുവരുകയായിരുന്നു. ഇത് കണ്ടെത്തിയ കമ്ബനി പരാതി നല്‍കിയതിനെതുടർന്ന് ആറ്റിങ്ങല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.മോഷ്ടിച്ചെടുത്തവ ചില സ്വകാര്യ നിർമാണ കമ്ബനികള്‍ക്കും സ്വകാര്യ യാർഡുകളിലും പകുതി വിലക്ക് വിറ്റഴിക്കുകയായിരുന്നു. കമ്ബനിയുടെതന്നെ ലോറികളും എസ്കവേറ്ററും ഉപയോഗിച്ചായിരുന്നു മോഷണം.