x
NE WS KE RA LA
Crime Kerala

ആഡംബര ബൈക്കില്‍ കഞ്ചാവ് കടത്തൽ, യുവാവ് പിടിയിൽ

ആഡംബര ബൈക്കില്‍ കഞ്ചാവ് കടത്തൽ, യുവാവ് പിടിയിൽ
  • PublishedAugust 23, 2024

ചടയമംഗലം: ആഡംബര ബൈക്കില്‍ കഞ്ചാവ് കടത്തിയ യുവാവ് എക്സൈസിന്‍റെ പിടിയിലായി. കുമ്മിള്‍ തൃക്കണ്ണാപുരം സ്വദേശി രാവണ വില്ലയില്‍ ജിജു (31) ആണ് പിടിയിലായത്.കോട്ടുക്കല്‍ ആനപ്പുഴക്കലില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ 1.039 കിലോ കഞ്ചാവ് ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന കടയ്ക്കല്‍ മണികണ്ഠൻചിറ സ്വദേശി ജിത്തു ഭവനില്‍ രാഹുല്‍ (30) ഓടി രക്ഷപ്പെട്ടു.

ഇയാള്‍ക്കുമെതിരെ കേസ് എടുത്തതായും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും എക്സൈസ് അറിയിച്ചു. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്‍റെ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫിസർമാരായ ചന്തു, ഷൈജു, ജയേഷ്, സബീർ, ബിൻസാഗർ, നന്ദു, വനിത സിവില്‍ എക്സൈസ് ഓഫിസർ ലിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *