x
NE WS KE RA LA
Kerala Politics

മംഗലപുരം ബ്രാഞ്ച് സമ്മേളനം : നടത്തുന്നത് അപവാദപ്രചരണം; മധുവിനെതിരെ നടപടി ഉണ്ടാകും

മംഗലപുരം ബ്രാഞ്ച് സമ്മേളനം : നടത്തുന്നത് അപവാദപ്രചരണം; മധുവിനെതിരെ നടപടി ഉണ്ടാകും
  • PublishedDecember 2, 2024

തിരുവനന്തപുരം: മംഗലപുരത്തെ സിപിഎം വിഭാഗീയതയിൽ നടപടിയുമായി സിപിഎം നീക്കം. മധു മുല്ലശ്ശേരിയെ പുറത്തക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം അറിയിക്കും. എന്നാൽ താൻ പാർട്ടിയിൽ നിന്ന് പുറത്തുപോയെന്ന പരാമർശം മധു മുല്ലശേരിപരസ്യമായി നടത്തിയിരുന്നു.

മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപോയത്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിർത്തതാണ് തർക്കത്തിന് കാരണം. പകരം എം. ജലീലിനെയാണ് പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

എതിർവാ പറഞ്ഞാൽ ഉടൻ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലിയാണെന്നും തൻ്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും വി. ജോയ് ജില്ലാ സെക്രട്ടറി ആയതുമുതൽ തന്നോട് അവഗണന കാണിച്ചുവെന്നും മധു കൂട്ടിച്ചേർത്തു.

‘മധു മുല്ലശേരിയുടെ നിലപാട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് സിപിഎമ്മിന് രീതിയുണ്ടെന്നും. മധു നടത്തുന്നത് അപവാദ പ്രചരണങ്ങളാണ്. മധുവിൻ്റെ നിലപാടിനെ സംബന്ധിച്ച് പാർട്ടിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത് വി. ജോയ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *