x
NE WS KE RA LA
National Politics

സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും; ഭരണഘടന ചർച്ചയിൽ ബിജെപിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും; ഭരണഘടന ചർച്ചയിൽ ബിജെപിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി
  • PublishedDecember 14, 2024

ദില്ലി:ലോക്സഭയില്‍ ഭരണഘടന ചര്‍ച്ചയിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടനയെന്നും. ഗാന്ധിയുടെയും, നെഹ്രുവിൻ്റെയും, അംബേദ്കറിൻ്റെയുമൊക്കെ ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. രാഹുൽ. ഭരണഘടനയുടെ ചെറിയ പതിപ്പ് കൈയിൽ കരുതിയാണ് അദ്ദേഹം സംസാരിക്കാൻ തുടങ്ങിയത്.

ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമമെന്നും. ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണെന്നും. കർഷകരുടെ വിരൽ മുറിക്കുന്നു. ഇന്നത്തെ മുദ്ര വിരൽ നഷ്ടപ്പെട്ട കൈയാണ്. ഭരണഘടനയിൽ എഴുതി വയ്ക്കാത്ത വിഷയങ്ങളാണ് താൻ ഉന്നയിക്കുന്നതെന്നും . ഭരണഘടനക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽ​ഗാന്ധി വ്യക്തമാക്കി .

ഹാത്രസിലെ അതിജീവിതയുടെ കുടുംബത്തെ ഭരണ സംവിധാനം ഒറ്റപ്പെടുത്തിയിരിക്കുന്നു. അതുപോലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തുല്യത ഇല്ലാതായിരിക്കുന്നു. കൂടാതെ ജാതി സെൻസസ് കൊണ്ടു വാരാത്തത് തുല്യതയില്ലായ്മയുടെ തെളിവാണ്. ഇന്ത്യ സഖ്യം ജാതി സെൻസസ് കൊണ്ടുവരുമെന്നും രാഹുൽ​ഗാന്ധി പറഞ്ഞു . എന്നാൽ രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗത്തിനെതിരെ അനുരാഗ് താക്കൂർ രം​ഗത്തെത്തി. രാഹുൽ ഗാന്ധിക്ക് ഭരണഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് അനുരാഗ് താക്കൂർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *