x
NE WS KE RA LA
Kerala Weather

മഴ മുന്നറിയിപ്പ് : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പ് : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
  • PublishedDecember 14, 2024

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മഴയെ തുടർന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാദ ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറി തമിഴ്നാട്
തീരത്തേക്ക് നീങ്ങാൻ സാധ്യത.

അതേസമയം, അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 50 സെ.മീ ഉയർത്തിയിരിക്കുകയാണ് . വൈകീട്ട് അഞ്ചു ഷട്ടറുകളും 20 സെ മീ വീതം ഉയർത്തും കൂടാതെ പേപ്പാറ ഡാമിൻ്റെ ഷട്ടറുകളും ഉയർത്തി. ഈ സാഹചര്യത്തിൽ ഇരു ഡാമുകളുടേയും സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നേരത്തെ തെന്മല ഡാമിൻറെ ഷട്ടറുകൾ ഉയർത്തിയിരുന്നു. കല്ലടയാറ്റിലെ ജലനിരപ്പുയർന്നതിനാലാണ് തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തിയത്. ഡാമിൻ്റെ ജലസംഭരണ ശേഷി 115.29യിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *