x
NE WS KE RA LA
Latest Updates

സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം മുഖ്യമന്ത്രിയുടെ യോഗം ഇന്ന്

സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം മുഖ്യമന്ത്രിയുടെ യോഗം ഇന്ന്
  • PublishedJuly 16, 2024

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിലെ മാലിന്യ പ്രശ്‌നത്തില്‍ കണ്ണ് തുറന്ന് സര്‍ക്കാര്‍. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ക്കായി മുഖ്യമന്ത്രി അടിയന്തര യോഗം ഇന്ന്. ആമയിഴഞ്ചാന്‍ തോട് റെയില്‍വേ സ്റ്റേഷനടിയില്‍ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാനാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. 18 വ്യാഴാഴ്ച രാവിലെ 11:30ന് ഓണ്‍ലൈന്‍ ആയാണ് യോഗം. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം -റെയില്‍വേ, ആരോഗ്യം, ജലവിഭവ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടാകും.

ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയും തമ്ബാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കള്‍ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം. കഴിഞ്ഞ ദിവസം ആമയിഴഞ്ചാന്‍ തോടിലെ മാലിന്യം വൃത്തിയാക്കാനിറങ്ങിയ ജോയി എന്ന കരാര്‍ ശുചീകരണ തൊഴിലാളി മരണപ്പെട്ടിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *