x
NE WS KE RA LA
Health Lifestyle

മഞ്ഞുകാലത്ത് ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പഴങ്ങള്‍

മഞ്ഞുകാലത്ത് ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പഴങ്ങള്‍
  • PublishedDecember 14, 2024

ശൈത്യകാലത്ത് ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില പഴങ്ങള്‍ പരിചയപ്പെടാം. തണ്ണിമത്തന്‍ ജലാംശം നല്‍കുന്ന ഒരു പഴമാണ്. ഇവ കഴിക്കുന്നത് മൂലം ശരീര താപനില കുറയുകയും അത് ജലദോഷത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ജലദോഷം, ചുമ, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുള്ളവര്‍ ശൈത്യകാലത്ത് വാഴപ്പഴം കഴിക്കുന്നതും പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവ വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ്. എന്നാല്‍ ഇവയുടെ അസിഡിറ്റി സ്വഭാവം മൂലം ജലദോഷമുള്ളവര്‍ക്ക് ഇവ നല്ലതല്ല. പൈനാപ്പിളിന്റെ തണുപ്പിക്കല്‍ ഗുണങ്ങളും അസിഡിറ്റി സ്വഭാവവും തൊണ്ടയെ പ്രകോപിപ്പിക്കാം. ശൈത്യകാലത്ത് പപ്പായ കഴിക്കുന്നത് ശരീര താപനില കുറയ്ക്കുകയും ജലദോഷവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പേരയ്ക്കയുടെ തണുപ്പിക്കല്‍ ഗുണങ്ങളും ശൈത്യകാലത്ത് തൊണ്ടവേദനയ്ക്ക് കാരണമാകും.

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *