കുട്ടികള്‍ക്ക് മുട്ട നല്‍കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍
കുട്ടികള്‍ക്ക് മുട്ട നല്‍കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. മുട്ടയില്‍ വിറ്റാമിന്‍ ഇ, സി, ല്യൂട്ടീന്‍, സിസാന്തിന്‍, സിങ്ക് എന്നിവയടങ്ങിയിരിക്കുന്നു. ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടമാണ് മുട്ട.
എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി പ്രധാനമാണ്. മുട്ടയില്‍ അവശ്യ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ നഖങ്ങളുടെയും മുടിയുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ മുട്ട ഏകാഗ്രതയും ഊര്‍ജ്ജ നിലയും വര്‍ദ്ധിപ്പിക്കുന്നു. മുട്ടയില്‍ വിറ്റാമിന്‍ എ, ഡി, ഇ, കോളിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.