x
NE WS KE RA LA
Kerala Politics

ചങ്കിടിപ്പോടെ മുന്നണികൾ; പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ലീഡ് നില മാറി മറിയുന്നു

ചങ്കിടിപ്പോടെ മുന്നണികൾ; പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ലീഡ് നില മാറി മറിയുന്നു
  • PublishedNovember 23, 2024

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ ലീഡ് നില മാറി മറിയുകയാണ്. വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്ക. ചേലക്കരയിൽ ചേലോടെ പ്രദീപ്, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ നിന്നും ലീഡ് തിരികെ പിടിച്ച് സി കൃഷ്ണകുമാർ.

വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഒരു ലക്ഷത്തിലേക്ക് ലീഡ് പിടിക്കുകയും . ചേലക്കരയിൽ യു ആർ പ്രദീപ് ആറായിരത്തിന് മുകളിൽ ലീഡ് നിലനിർത്തുകയും . പാലക്കാട് നിലവിൽ 960 വോട്ടുകൾക്ക് രാഹുൽ മുന്നിലാണ് ഉള്ളത് .

ആദ്യ റൗണ്ട് ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും രണ്ടാം റൗണ്ടിൽ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു. പിന്നീട് ഈ മുന്നേറ്റം തുടർന്ന യുഡിഎഫിന് അഞ്ചാം റൗണ്ടിൽ തിരിച്ചടിയായി മൂത്താന്തറ ഉൾപ്പെടുന്ന മേഖലയിൽ ബിജെപി വീണ്ടും ലീഡ് പിടിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് നഗരസഭയിൽ കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.

ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല.

വയനാട്ടിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധി വലിയ മുന്നേറ്റമുണ്ടാക്കുന്നു. ഭൂരിപക്ഷം ഒരു ലക്ഷം കടന്ന് മുന്നേറുന്ന. നാല് ലക്ഷം ഭൂരിപക്ഷം കടക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *