x
NE WS KE RA LA
Uncategorized

ഇന്ത്യയില്‍ ആദ്യ എച്ച് എം പി വി വൈറസ് സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ ആദ്യ എച്ച് എം പി വി വൈറസ് സ്ഥിരീകരിച്ചു.
  • PublishedJanuary 6, 2025

ബെംഗളുരു: ഇന്ത്യയില്‍ ആദ്യ എച്ച് എം പി വി വൈറസ് സ്ഥിരീകരിച്ചു. ബെംഗളുരുവിലാണ് ആദ്യമായി എട്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി നിലവില്‍ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ചൈനയില്‍ പടർന്ന് പിടിക്കുന്ന അതെ വൈറസാണോ ബംഗളുരുവില്‍ എന്നതിന് സ്ഥിരീകരണം വന്നിട്ടില്ല. അതിനായി കുഞ്ഞില്‍ നിന്നും സാമ്പിൾ ശേഖരിച്ച്‌ കൂടുതല്‍ പരിയശോധനകള്‍ നടത്തിവരികയാണ് .

ശക്തമായ പനിയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ എച്ച്എംപിവി സ്കീനിംഗ് നടത്തണമെന്ന് കർണാടക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി അഥവാ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ്. ന്യുമോണിയ വിഭാഗത്തില്‍പ്പെട്ട രോഗമായാണ് ഇതിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡിസിസി (യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അന്റ് പ്രവന്‍ഷന്‍) വ്യക്തമാക്കുന്നത്. 2001ലാണ് ആദ്യമായി എച്ച്എംപിവി സ്ഥിരീകരിക്കപ്പെട്ടത്.

\ആദ്യ കേസ് സ്ഥിരീകരിച്ചത് ബംഗ്ലൂരൂവില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന്

വീഡിയോ കാണാം👇👇

Leave a Reply

Your email address will not be published. Required fields are marked *