മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു.
ചെന്നൈ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ(75) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം . കഴിഞ്ഞമാസമാണ് ഇളങ്കോവനെ ചെന്നൈയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുൻകേന്ദ്രമന്ത്രികൂടിയായ ഇളങ്കോവൻ ടി.എൻ.സി.സി. പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക പരിഷ്കർത്താവ് പെരിയാർ രാമസാമിയുടെ സഹോദരന്റെ കൊച്ചുമകനാണ് ഇളങ്കോവൻ . ഈറോഡ് ഈസ്റ്റിൽനിന്നുള്ള എം.എൽ.എ.യായിരുന്ന മകൻ തിരുമകൻ ഇവേര മരിച്ചതിനെത്തുടർന്ന് കഴിഞ്ഞവർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ഇളങ്കോവൻ എം.എൽ.എ.യായത്.