x
NE WS KE RA LA
Uncategorized

കാട്ടിലുള്ളിലെ മരണങ്ങൾ പോലും ആഘോഷിക്കപ്പെടുന്നു ; മന്ത്രി എ കെ ശശീന്ദ്രൻ

കാട്ടിലുള്ളിലെ മരണങ്ങൾ പോലും ആഘോഷിക്കപ്പെടുന്നു ; മന്ത്രി എ കെ ശശീന്ദ്രൻ
  • PublishedJanuary 9, 2025

കോഴിക്കോട് : ചില പ്രത്യേക കേന്ദ്രങ്ങളിൽ തുടർച്ചയായി വന്യ ജീവി ആക്രമണം തുടരുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇന്ന് രാവിലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കബനി നദി മുറിച്ചു കടക്കവെ യാണ് യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു ആദിവാസി യുവാവ് എന്ന നിലയിലാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.
സംഭവത്തിൽ ഫോറസ്റ്റു വാച്ചർമാരെ അടക്കം ഉൾപ്പെടുത്തി അടിയന്തര ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വനം വകുപ്പിനെതിരെ കടന്നാക്രമണം നടക്കുന്നുവെന്നും. പല മരണങ്ങളും കാട്ടിലുള്ളിലാണ് സംഭവിക്കുന്നത് അതു പോലും ആഘോഷിക്കപ്പെടുന്നു. വന നിയമത്തിൽ പരിഷ്കാരം വേണമെന്നാണ് സർക്കാരിൻ്റെ അഭിപ്രായം
വന നിയമ ഭേദഗതി നടപ്പിലായില്ലെങ്കിൽ നിലവിലെ നിയമം തുടരുമെന്നാണ് അർത്ഥം
കേരള കോൺഗ്രസിൻ്റെ ആശങ്ക മുഖ്യ മന്ത്രിയോട് പറഞ്ഞിട്ടുണ്ട് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

അവരുടെ ആശങ്ക പരിഗണിക്കേണ്ട സമയത്ത് പരിഗണിക്കും. നിയമസഭയിലെ ഇനി ചർച്ച നടക്കുമെന്നും
അല്ലെങ്കിൽ ബിൽ പൂർണമായി പിൻവലിക്കേണ്ടി വരും മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ തനിക്ക് തൃപ്തിയുണ്ട്
ഭേദഗതി മുഖ്യമന്ത്രി വേണ്ടയെന്ന് പറഞ്ഞാൽ വേണ്ട. ഒരു പിടിവാശിയും ബില്ലിൽ ഇല്ല
കർഷക സംഘടനകൾ പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *