സൈബര്‍ അധിക്ഷേപം ; നടി മാല പാര്‍വതിയുടെ പരാതിയില്‍ കേസ് എടുത്ത് പൊലീസ്
കൊച്ചി: സൈബര്‍ അധിക്ഷേപത്തിനെതിരെ നടി മാല പാര്‍വതി നല്കിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസ് എടുത്ത് പൊലീസ്. ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് ചാനല്‍ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.