x
NE WS KE RA LA
Uncategorized

ബസില്‍ വെച്ച് നെഞ്ചുവേദന ; ഗൃഹനാഥന് ദാരുണാന്ത്യം

ബസില്‍ വെച്ച് നെഞ്ചുവേദന ; ഗൃഹനാഥന് ദാരുണാന്ത്യം
  • PublishedJanuary 10, 2025

ഇടുക്കി: ഹൃദ്രോഗത്തിന് മരുന്നുവാങ്ങാന്‍ ആശുപത്രിയിലേക്ക് പോകവെ ബസില്‍ വെച്ച് ഉണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ഗൃഹനാഥന് ദാരുണാന്ത്യം. സംഭവത്തിൽ കുഞ്ചിത്തണ്ണി മുട്ടുകാട് പറമ്പേല്‍ മധു (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോതമംഗലത്തെ ആശുപത്രിയിലേക്ക് ചികിത്സക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബസില്‍ വെച്ച് മധുവിന് അസുഖം മൂര്‍ച്ഛിക്കുകയും.
തുടര്‍ന്ന് ബസിലുണ്ടായിരുന്നവര്‍ ഇയാളെ ഉടനെ കോതംഗലം ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഐ.എന്‍.റ്റി.യു.സി ബൈസണ്‍വാലി മണ്ഡലം സെക്രട്ടറിയായിരുന്നു മധു. കഴിഞ്ഞ 30 വര്‍ഷത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ജിജി മുട്ടുകാട്. മക്കള്‍: ഗോകുല്‍, ഗോപിക, ദേവിക. മരുമകന്‍: വിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *