ആലപ്പുഴ: വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരെ സഹായിക്കാൻ സി.പി.എം നിയന്ത്രണത്തിലുള്ള ‘തണല്‍’ എന്ന കൂട്ടായ്മയുടെ പേരില്‍ സെപ്റ്റംബർ ഒന്നിനാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. 100 രൂപ നിരക്കില്‍ 1200 ഓളം ബിരിയാണി വില്‍ക്കുകയും ഇതിലൂടെ ലഭിച്ച 1.20 ലക്ഷം രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയോ കണക്ക് ബോധ്യപ്പെടുത്തുകയോ ചെയ്തില്ല എന്ന പരാതിയിലാണ് കേസ്.
കായകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് അമല്‍രാജ് എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തിട്ടുള്ളത്.