x
NE WS KE RA LA
Accident

കണ്ണൂർ കേളകത്ത് ബസ് അപകടം; രണ്ട് പേർക്ക് ദാരുണ അന്ത്യം

കണ്ണൂർ കേളകത്ത് ബസ് അപകടം; രണ്ട് പേർക്ക് ദാരുണ അന്ത്യം
  • PublishedNovember 15, 2024

കണ്ണൂര്‍: നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. രണ്ട് പേര്‍ മരിച്ചു. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ 12 പേര്‍ക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പിള്ളി തേവലക്കര സ്വദേശി ജെസി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

കണ്ണൂര്‍ മലയാംപടിയിലാണ് അപകടമുണ്ടായത്. നാടകം കഴിഞ്ഞ് രാത്രി കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. മലയാംപടി എസ് വളവില്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *