തിരുവനന്തപുരം: വെള്ളറടയിൽ വീടിന് തീയിട്ട് 30 കാരൻ. ആൻ്റോയാണ് സ്വന്തം വീടിന് തീയിട്ടിരിക്കുന്നത്. ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമാണ് ഇവരുടെ വീട്. രാവിലെ അമ്മ ബ്രിജിറ്റിനെ സഹോദരിയുടെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തി കല്ലുകൊണ്ട് വീട് എറിഞ്ഞു തകർക്കാൻ ശ്രമിക്കുകയും തുണികളും പ്ലാസ്റ്റിക്കും കൂട്ടിയിട്ട് വീട് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ മുറിയിലുണ്ടായിരുന്ന കട്ടിലടക്കമുള്ള സാധനങ്ങൾ കത്തി നശിക്കുകയും ചെയ്തു. എന്നാൽ ഇയാൾ മാനസിക രോഗിയാണെന്നും. അതിനു ചികിത്സ തേടിയിരുന്നുവെന്നും പരിസരവാസികൾ പറയുന്നു. സംഭവ സമയത്ത് വീട്ടിൽ ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
Recent Comments
No comments to show.
Popular Posts
June 13, 2025
കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
June 13, 2025
നോയിഡയിൽ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം
June 13, 2025