തിരുവനന്തപുരം: നന്ദിയോട് പാർക്കിങ്ങിനെ ചൊല്ലി വർക്ക് ഷോപ്പ് ജീവനക്കാരന് പമ്പ് ഉടമയുടെ ക്രൂരമർദ്ദനം. മർദനത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നു .
ചൊവ്വാഴ്ചയാണ് നന്ദിയോടുള്ള വർക് ഷോപ്പിന് പരിസരത്ത് വച്ച് ജീവക്കാരനെ പമ്പ് ഉടമ ക്രൂരമായി മർദ്ദിച്ചിരിക്കുന്നത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് ജീവനക്കാരൻ അഖിൽജിത്ത് പറഞ്ഞു .
മർദ്ദനമേറ്റ അഖിൽ ജിത്ത് പമ്പുടമ മിഥുനെതിരെ പാലോട് പൊലീസിൽ പരാതി നൽകി. എന്നിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ജീവനക്കാരൻ അഖിൽ ജിത്ത് പറഞ്ഞു.