x
NE WS KE RA LA
National

ജമ്മുവില്‍ 4 സൈനികന് വീര മൃത്യു

  • PublishedJuly 16, 2024

മ്മുകാശ്മീര്‍: ജമ്മുകശ്മീരിലെ ഡോഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി 7.45 ഓടെ വന മേഖലയില്‍ ഭീകരര്‍ക്കായുള്ള സംയുക്ത തിരച്ചിലിനടയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാത്രി ഒന്‍പത് മണിയോടെയാണ് വെടിവെപ്പുണ്ടായത്. സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും സംയുക്ത തിരച്ചില്‍ ആരംഭിച്ചതിന് ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 20 മിനിറ്റിലധികം നീണ്ടുനിന്ന വെടിവയ്പില്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീര്‍ ടൈഗേഴ്സ് എന്ന സംഘടന ഏറ്റെടുത്തു. ജയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘവുമായി ബന്ധമുള്ള സംഘടനയാണ് കശ്മീര്‍ ടൈഗേഴ്സ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്ന്യസിച്ചതായും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകായെണന്നും സൈന്യം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *