x
NE WS KE RA LA
Uncategorized

ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : 8 പേർക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : 8 പേർക്ക് പരിക്ക്
  • PublishedJanuary 14, 2025

തേനി: തമിഴ്നാട് തേനിയിൽ ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. 8 പേർക്ക് പരിക്കേറ്റു. ദിണ്ടിഗൽ -കുമളി ദേശീയപാതയിൽ പെരിയകുളത്ത് വെച്ച് പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കർണാടകത്തിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ ധർമപുരി സ്വദേശികളുമായ ശബരിമല തീര്‍ത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനങ്ങൾ നേർകുനേർ കൂട്ടിയിടിക്കുകയിരുന്നു. സംഭവത്തിൽ പരിക്കേറ്റവരെ തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പെരിയകുളം -തേനി ബൈപാസിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *