x
NE WS KE RA LA
Uncategorized

പി വി അൻവർ ഇനി തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്റർ

പി വി അൻവർ ഇനി തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്റർ
  • PublishedJanuary 13, 2025

ദില്ലി : തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്ററായി പി വി അൻവറിനെ നിയമിച്ച് മമത ബാനർജി. കേരളത്തെക്കാൾ ലക്ഷ്യമിടുന്നത് ബംഗാളിലെ വോട്ടു ബാങ്ക് ഉറപ്പിച്ചു നിറുത്താൻ. കേരളത്തിൽ പോലും ന്യൂനപക്ഷ നേതാക്കൾ തൃണമൂലിലേക്ക് എത്തുന്നുവെന്ന് ബംഗാളിലെ യോഗങ്ങളിൽ മമത ചൂണ്ടിക്കാട്ടും. ഒപ്പം മൊഹുവ മൊയിത്രയിലൂടെ മുസ്ലിംലീഗ് നേതൃത്വത്തെ സ്വാധീനിച്ച് അൻവറിന് തന്നെ സീറ്റ് വാങ്ങി നൽകാനുള്ള നീക്കവും പാർട്ടി നടത്തിയേക്കും.

പാർട്ടിയിൽ രണ്ടാമനായ അഭിഷേക് ബാനർജിയാണ് പിവി അൻവറിനെ തൃണമൂൽ കോൺഗ്രസിലേക്ക് ക്ഷണിച്ചത്. കേരളത്തിൽ പി.വി അൻവറിനെ കോഡിനേറ്റർ ആക്കുമ്പോൾ നിയമസഭയിൽ പാർട്ടിക്ക് ഒരാളെയെങ്കിലും കിട്ടുക എന്നതാണ് ലക്ഷ്യം.

പശ്ചിമ ബംഗാളിലെ പാർട്ടിയുടെ ന്യൂനപക്ഷ വോട്ടു ബാങ്കിന് ഇത്തവണ കോൺഗ്രസ്-സിപിഎം സഖ്യത്തിൽ നിന്നും ഭീഷണി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ ഒരു ന്യൂനപക്ഷ നേതാവിനെ പാർട്ടിയിൽ ഇടം നല്കി ബംഗാളിലെ വോട്ടുബാങ്കിന് സന്ദേശം നല്കുക എന്നത് കൂടിയാണ് തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്. മത്സരിക്കില്ലെന്ന് അൻവർ പ്രഖ്യാപിച്ചെങ്കിലും മുസ്ലിം ലീഗ് നേതൃത്വവുമായി മൊഹുവ മൊയിത്രയ്ക്കുള്ള നല്ല ബന്ധം ഉപയോഗിച്ച് പാർട്ടി യുഡിഎഫിൻറെ ഭാഗമായി മത്സരിക്കാനുള്ള ചർച്ചകൾ നടത്തും. കൂടാതെ ബിജെപിക്കെതിരായ പാർട്ടി നീക്കം തന്നെയാണ് കേരളത്തിലും പ്രകടമാകുന്നതെന്നാണ് ടിഎംസി നേതാക്കളുടെ വാദം.

എന്നാൽ രാജ്യസഭ സീറ്റ് ഉൾപ്പടെ ഒരു വാഗ്ദാനവും അൻവറിന് നല്കിയിട്ടില്ലെന്ന് നേതാക്കൾ അറിയിച്ചു. തല്ക്കാലം കേരളത്തിലേക്ക് അൻവർ വഴി പാർട്ടിയുടെ കടന്നുവരവല്ലാതെ തുടർനീക്കങ്ങളിൽ ധാരണയായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *