x
NE WS KE RA LA
Uncategorized

പോക്സോ കേസ് ; ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷാ അറസ്റ്റിൽ

പോക്സോ കേസ് ; ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷാ അറസ്റ്റിൽ
  • PublishedJanuary 14, 2025

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന നേതാവിനെതിരെ പോക്സോ കേസ്. ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷാ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിനിയായ 15 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി എടുത്തിരിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവാണ് ബിജെപി നേതാവിനെതിരെ പരാതി നൽകിയിരിക്കുന്നത്.

15 വയസ്സുള്ള മകളുടെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്ന് പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം ഇവർക്ക് അറിയാമായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചു. തുടർന്ന് ഇയാളുടെ ഭാര്യയ്ക്കെതിരെയും ഷായ്ക്ക് എതിരെയും പൊലീസ് കേസെടുത്തിരിക്കുന്നത്.

ബിസിനസുകാരനായ പെൺകുട്ടിയുടെ പിതാവ് പലപ്പോഴും ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയിലായിരുന്നു. ഈ സമയത്ത് ബിജെപി നേതാവുമായി ഭാര്യ അടുപ്പത്തിലായെന്നാണ് വിവരം. രണ്ട് വർഷമായി യുവതി ബിജെപി നേതാവുമായി അടുപ്പത്തിലായിരുന്നു. ഷായെ കാണാൻ പോകുമ്പോൾ യുവതി മകളെയും കൂടെ കൊണ്ടുപോകാറുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിക്കുകയും. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിജെപി നേതാവായ എം.എസ്. ഷാ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *