നിതാ പിജി ഡോക്ടറുടെ കൊലപാതകം; അക്രമണത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ഗവർണർ
കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിലെ വനിതാ പിജി ഡോക്ടറുടെ കൊലപാതകത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ഗവർണർ സി വി ആനന്ദബോസ്. അക്രമണത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ഗവർണർ പറഞ്ഞു. ബംഗാളിൽ ഗുണ്ടാവിളയാട്ടമാണെന്നും ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ഗവർണർ വിമർശിച്ചു.
നിയമവാഴ്ച്ച നടത്താൻ മുഖ്യമന്ത്രിക്കായില്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമമുണ്ടായിയെന്നും ഗവർണർ ആരോപിച്ചു.
ബംഗാളിൽ പെൺകുട്ടികൾക്ക് പുറത്തിറങ്ങാൻ ഭയമാണ്. ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആശുപത്രി അഴിമതികളുടെ വിദ്യാലയമായി മാറിയെന്ന് ഗവർണർ അഭിമുഖത്തിൽ പറഞ്ഞു.’ആശുപത്രിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ട്. ആർ ജി കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ അഴിമതികളുടെ വിദ്യാലയമായി മാറിയിരിക്കുന്നു. നമ്മൾ കാണുന്നത് അതിന്റെ സൂചനയാണ്’, ഗവർണർ പറഞ്ഞു.