x
NE WS KE RA LA
Uncategorized

നെയ്യാറ്റിൻകര സമാധി കേസ് ; അന്തിമ തീരുമാനം വരുന്നത് വരെ കല്ലറ പൊളിക്കേണ്ടെന്ന് ജില്ലാ കലക്ടർ

നെയ്യാറ്റിൻകര സമാധി കേസ് ; അന്തിമ തീരുമാനം വരുന്നത് വരെ കല്ലറ പൊളിക്കേണ്ടെന്ന് ജില്ലാ കലക്ടർ
  • PublishedJanuary 13, 2025

തിരുവനന്തപുരം: വിവാദമായ നെയ്യാറ്റിൻകര സമാധി കേസിൽ ഗോപനെ അടക്കിയ കല്ലറ ഉടൻ പൊളിക്കേണ്ടെന്ന് ജില്ലാ കലക്ടർ. കല്ലറ പൊളിക്കാനുള്ള ഉത്തരവിന് പിന്നാലെ അതിനുള്ള നീക്കങ്ങൾ നടക്കവെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ സ്ഥലത്ത് പ്രതിഷേധം ഉയരുകയും . ഇതേ തുടർന്ന് സംഘർഷ സാധ്യത ഉടലെടുത്തതോടെയാണ് കല്ലറ ഉടൻ പൊളിക്കേണ്ടെന്ന് തീരുമാനം എടുത്തത്. വിഷയത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ നടപടി ക്രമങ്ങൾ നിർത്തിവെയ്ക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകുകയായിരുന്നു. ഇതോടെ സബ്കളക്ടറും സംഘവും പ്രദേശത്ത് നിന്നും മടങ്ങി.

കല്ലറ പൊളിക്കാൻ തീരുമാനമായതോടെ നാട്ടുകാരും ഹൈന്ദവ സംഘടന പ്രവർത്തകരും തമ്മിൽ തർക്കം ഉടലെടുത്തു. ഇരു വിഭാഗത്തെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. കല്ലറ പൊളിക്കാനായി നോട്ടീസ് നൽകിയിട്ടില്ലെന്നും, കുടുംബത്തിന്റെ കൈവശമുള്ള, പൂജകൾ ചെയ്യുന്ന സ്ഥലമായതിനാൽ കല്ലറ പൊളിക്കാനായി സാധിക്കില്ലെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *