ദേശീയ തലത്തിൽ തിളങ്ങി മലയാള സിനിമ ആട്ടം
ന്യൂഡല്‍ഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളത്തിനും തിളക്കം. ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച് ആട്ടം തിരഞ്ഞെടുത്തു. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സൗദി വെള്ളക്ക കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ തന്നെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ബോംബെ ജയശ്രീ സ്വന്തമാക്കി. മികച്ച നടനുള്ള പുരസ്‌കാരം ഋഷഭ് ഷെട്ടിയും മികച്ച നടിക്കുള്ള പുര്സാകാരം നിത്യ മേനനും സ്വന്തമാക്കി. നോണ്‍ ഫീച്ചർ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മിറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം.