കൊൽക്കത്ത ഡോക്ടറുടെ ബലാത്സംഗ കൊലപാതകം – നാളെ ദേശീയ പണിമുടക്കിന് ഐഎംയുടെ ആഹ്വാനം
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ഐ.എം.എ. ശനിയാഴ്ച രാവിലെ 6 മുതല്‍ 24 മണിക്കൂർ ആണ് പണിമുടക്ക് പ്രതിഷേധം നടത്തുക. അവശ്യ സർവീസുകളെ ഒഴികെ എല്ലാവരും ജോലി മുടക്കി പ്രതിഷേധിക്കും എന്ന് ഐ.എം.എ പ്രസ്താവനയില്‍ അറിയിച്ചു.
ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്നലെ നടന്നത്. ആശുപത്രി അർദ്ധരാത്രി അക്രമികള്‍ അടിച്ചു തകർത്തു. സമരക്കാരെ മർദിച്ച അക്രമികള്‍ പോലീസിനെയും കൈയേറ്റം ചെയ്തു.. അക്രമത്തിന് പിന്നില്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ ഗുണ്ടകളാണെന്നും, തെളിവ് നശിപ്പിക്കാനാണെന്നും ബി.ജെ.പി ആരോപിച്ചു. 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സി.ബി.ഐ സംഘം ആശുപത്രിയില്‍ പരിശോധന നടത്തി.