കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ
കുമളി: സംസ്ഥാന അതിർത്തി വഴി ബൈക്കില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നുപേരെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു.തേനി, വരശനാട് സ്വദേശികളായ മായൻ (42), ദിനേശ് കുമാർ (30), തങ്കപാണ്ടി (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 2.200 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
കഞ്ചാവുമായി കമ്ബംമെട്ട് അതിർത്തി വഴി കേരളത്തിലെത്തിച്ച് വില്‍ക്കാനാണ് മൂവരും വന്നതെന്ന് പൊലീസ് പറഞ്ഞു. കണ്ടമന്നുർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് മൂവരെയും പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ തേനി കോടതി റിമാൻഡ് ചെയ്തു.