x
NE WS KE RA LA
Kerala Latest Updates

ഓട്ടോറിക്ഷകൾക്കുള്ള പെർമിറ്റിൽ ഇളവ്

ഓട്ടോറിക്ഷകൾക്കുള്ള പെർമിറ്റിൽ ഇളവ്
  • PublishedAugust 17, 2024

തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനത്തെവിടെയും സർവീസ് നടത്താം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തു. സംസ്ഥാനത്ത് ഓട്ടോറിക്ഷകൾക്കുള്ള പെർമിറ്റിൽ ഇളവ്. ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനത്തെവിടെയും സർവീസ് നടത്താം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തു. ഓട്ടോറിക്ഷകൾക്ക് ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ് അനുവദിക്കുന്ന കാര്യം ഏറെയായി മോട്ടോർ വാഹനവകുപ്പിൻറെ പരിഗണനയിലുണ്ടായിരുന്നു. ഓട്ടോറിക്ഷ മേഖലയിലെ സി.ഐ.ടി.യുവിൻറെ അപേക്ഷ പരിഗണിച്ചാണ് എസ്.ടി.എ യോഗ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്.

ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്ത വാഹനമല്ല ഓട്ടോ റിക്ഷയെന്നും സീൽറ്റ് ബെൽറ്റ് ഉൾപ്പെടെ ഇല്ലെന്നും ദീർഘദൂര പെർ‍മിറ്റുകൾ അനുവദിച്ചാൽ അപകടങ്ങൾ വർധിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾ ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *