x
NE WS KE RA LA
Latest Updates National

പതിനഞ്ചുകാരിയെ ബലാത്സം​ഗം ചെയ്ത കേസ്; യുട്യൂബറും മകനും അറസ്റ്റിൽ‌

പതിനഞ്ചുകാരിയെ ബലാത്സം​ഗം ചെയ്ത കേസ്; യുട്യൂബറും മകനും അറസ്റ്റിൽ‌
  • PublishedOctober 14, 2025

കൊൽക്കത്ത:പശ്ചിമ ​ബം​ഗാളിൽ പതിനഞ്ചുകാരിയെ ബലാത്സം​ഗം ചെയ്ത കേസിൽ പ്രശസ്ത യുട്യൂബറായ അര​​​ബിന്ദ മണ്ഡലും മകനും അറസ്റ്റിൽ‌. മാസങ്ങൾക്ക് മുൻപ് റീൽസ് ചിത്രീകരണത്തിനായി ഇവർ പെൺകുട്ടിയെ സമീപിക്കുകയും ചിത്രീകരണത്തിന്റെ ഭാ​ഗമായി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിൽ പെൺകുട്ടി വസ്ത്രം മാറുന്ന ദൃശ്യം ഇവർ രഹസ്യമായി പകർത്തുകയും പിന്നീട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ​ബലാത്സം​ഗം ചെയ്യുകയും ചെയ്തു.

പശ്ചിമബം​ഗാളിലെ നോർത്ത് 24 പർ​ഗാനാസ് ​​ജില്ലയിലാണ് സംഭവം ഉണ്ടായത് . പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ അര​ബിന്ദയ്ക്കും മകനുമെതിരെ പൊലീസിൽ പരാതി നൽകി. തുടർന്നു നടന്ന അന്വേഷണത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അരബിന്ദ മണ്ഡലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മകനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *