x
NE WS KE RA LA
Crime Kerala

ക്ഷേത്രം കുത്തി തുറന്ന് കവർച്ച നടത്തിയ യുവാക്കൾ പിടിയിൽ

ക്ഷേത്രം കുത്തി തുറന്ന് കവർച്ച നടത്തിയ യുവാക്കൾ പിടിയിൽ
  • PublishedApril 24, 2025

തിരുവനന്തപുരം: ഇഎംഐ അടയ്ക്കാൻ പണമില്ലാത്തതിനാൽ ക്ഷേത്രത്തിൽ കയറി കവർച്ച നടത്തി യുവാക്കൾ. വർക്കല താഴെവെട്ടൂർ കുമാരുവിളാകം ശ്രീഭഗവതി ക്ഷേത്രത്തിലാണ് മോഷണം ഉണ്ടായത്. മൊബൈൽ ഇഎംഐ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ യുവാക്കൾ ക്ഷേത്രം കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നു.

ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയും സ്റ്റോർ റൂമും കുത്തി തുറന്നാണ് മോഷണം നടത്തിയത്. സംഭവത്തിൽ 21,000 രൂപയാണ് മോഷണം പോയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വെട്ടൂർ സ്വദേശികളായ ശിഹാബ്(18), അസീം (19) എന്നിവരാണ് മോഷണം നടത്തിയത്. ഇവരെ വർക്കല പൊലീസ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *