കാഞ്ഞങ്ങാട്: യുവാക്കളെ സംഘം ചേർന്ന് തടഞ്ഞുനിർത്തി മർദിക്കുകയും ഒരാളുടെ ചുണ്ടിന്റെ ഒരു ഭാഗം കടിച്ചു പറിക്കുകയും ചെയ്തു. കഴിഞ്ഞദിവസം കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപമാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ വെള്ളിക്കോത്ത് അടോട്ട് കോടോത്ത് വളപ്പ് ഹൗസിൽ അരുൺ വിജയന്റെ പരാതിയിൽ അജാനൂർ നമ്പ്യാരടുക്കത്തെ സജിത്ത്, സജിത്ത് ,രാകേഷ്, സുമേഷ്, ലിജേഷ്, അനുരാഗ് എന്നിവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുക്കുകയും ചെയ്തു.
അരുൺ വിജയനെയും സുഹൃത്തുക്കളായ ശ്യാം,വിഷ്ണു എന്നിവരെയും തടഞ്ഞുനിർത്തിയാണ് ആക്രമിച്ചത്. ശ്യാമിന്റെ ചുണ്ടിന്റെ ഭാഗമാണ് കടിച്ചു പറിച്ചത്. സജിത്താണ് ചുണ്ട് കടിച്ചെടുത്തതെന്ന് പരാതിയിൽ പറയുന്നു. അരുൺ വിജയന്റെ മുഖത്തടിക്കുകയും നെറ്റിയിലും ഇടതുകണ്ണിനും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായും . മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു