കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് ; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയിരിക്കുന്നത്. ഇയാളെ കേരള-കർണാടക അതിർത്തിയിൽ വെച്ചാണ് പിടികൂടിയത്. അന്നൂസ് റോഷനെ തട്ടികൊണ്ടുപോകാൻ വീട്ടിൽ ബൈക്കിലെത്തിയ രണ്ട് പേരിൽ ഒരാളാണ് നിയാസ്.
തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കഴിഞ്ഞമാസം 22 നാണ് കൊണ്ടോട്ടിയില്‍ നിന്ന് കണ്ടെത്തിയത്. കൊടുവള്ളി പൊലീസ് അന്വേഷണം ഊര്‍ജിതമായതോടെ യുവാവിനെ പ്രതികള്‍ മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സംഘം മൈസൂരുവിലെത്തിയെന്ന് കണ്ടെത്തിയ പൊലീസ് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു
പ്രത്യേക അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ മൈസൂരുവില്‍ നേരിട്ട് എത്തി. ഇതോടെ പ്രതികള്‍ ടാക്സി കാറില്‍ കേരളത്തിലേക്ക് വരികയും. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ ഈ വാഹനത്തില്‍ നിന്ന് പാലക്കാട് വെച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കൊണ്ടോട്ടിക്ക് സമീപം മോങ്ങത്തുവെച്ചാണ് പൊലീസ് ഈ വാഹനം കസ്റ്റഡിയിൽ എടുത്ത് യുവാവിനെ മോചിപ്പിച്ചത്. കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.