പാലക്കാട്: കൊടുന്തിരപ്പുള്ളിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. അണ്ടലംകാട്ടിൽ നെടുംപറമ്പ് വീട്ടിൽ സിജിൽ (31) ആണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം ഉണ്ടായത്. വെട്ടിയത് ആരാണെന്ന് കണ്ടെത്തിയില്ല. സംഭവത്തിൽ അച്ഛൻ ശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സിജിൽ വീട്ടിൽ നിന്ന് ഇറങ്ങി വഴിയിലൂടെ ഓടുമ്പോൾ, ബൈക്കിലെത്തിയ സുഹൃത്തുക്കൾ ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
പെയിന്റിങ് തൊഴിലാളിയായ സിജിൽ ബിജെപി പ്രവർത്തകനാണ്. 21 ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾ ലഹരിക്ക് അടിമയാണെന്നും സ്ഥിരമായി വീട്ടിൽ ബഹളം ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സിജിലിനെ കാപ്പ നിയമപ്രകാരം മുമ്പ് നാടുകടത്തിയിട്ടുമുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അമ്മ: ഇന്ദിര. ഭാര്യ: ദൃശ്യ. സഹോദരങ്ങൾ: സിനിൽ, സിൽജ.