ചേവരമ്പലം ബൈപ്പാസിൽ യുവാവ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

കോഴിക്കോട് : ചേവരമ്പലം ദേശീയ പാത ബൈപ്പാസിൽ യുവാവ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ. ഉമ്മളത്തൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. റോഡ് അരികിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഫുഡ് ഡെലിവറി ജീവനക്കാരനാണ് രഞ്ജിത്ത്. ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് പൊലീസിൽ വിവരം അറിയിച്ചത്.

ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. പ്രദേശത്ത് ഡിവൈഡർ ഇല്ലാത്തതാണ് അപകടമുണ്ടാകാൻ കാരണമെന്ന് പ്രദേശവാസികളായ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. രാത്രി വെളിച്ചമില്ലാത്ത പ്രദേശമാണിത്. ഫുഡ് ഡെലിവറിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.