x
NE WS KE RA LA
Uncategorized

വലക്കുന്ന് ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വലക്കുന്ന് ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • PublishedFebruary 10, 2025

തൃശൂര്‍: വലക്കുന്ന് ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വല്ലക്കുന്ന് മുരിയാട് റോഡിൽ വലക്കുന്ന് ചിറയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ആളൂർ സ്വദേശി കോക്കാട്ട് വീട്ടിൽ കോളിൻസ്(51) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇരുചക്ര വാഹനത്തിൽ പെട്രോൾ അടിക്കുന്നതിനായി വിട്ടിൽ നിന്ന് ഇറങ്ങിയതാണ് യുവാവ്.

വീട്ടിൽ തിരിച്ചെത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആളൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *