കണ്ണമംഗലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കണ്ണമംഗലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പിൽ യാഹുവിന്റെ മകൻ ഫായിസ് (26) ആണ് മരിച്ചത്. ചെറുപ്പടി മലയിലേക്ക് പോകുന്ന വഴിയിൽ വട്ടപ്പൊന്ത ചേരേക്കാടാണ് സംഭവം. പെയിന്റിംഗ് തൊഴിലാളിണ് ഫായിസ്. ഫായിസ് സഞ്ചരിച്ച ബൈക്ക് താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടാവുകയായിരുന്നു എന്നാണ് നിഗമനം. അതുപോലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്നും ബൈക്കും കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഫായിസ് വീട്ടിൽ നിന്നും പോയത്. എപ്പോഴാണ് സംഭവമെന്ന് വ്യക്തതയില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.