മർദനമേറ്റ് യുവാവ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ

മലപ്പുറം: പൊന്നാനിയിൽ മർദനമേറ്റ് യുവാവ് മരിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. മുക്കാടി സ്വദേശി കബീറിന്റെ മരണത്തിലാണ് നടപടി എടുത്തിരിക്കുന്നത്. സംഭവത്തിൽ സുഹൃത്ത് പൊന്നാനി സ്വദേശി പറമ്പിൽ മനാഫ് ആണ് അറസ്റ്റിലായിരിക്കുന്നത്. മുക്കാടി കടപ്പുറത്തുണ്ടായ അടിപിടിയിലുണ്ടായ പരിക്കാണ് കബീറിന്റെ മരണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ജനുവരി 16 നാണ് തലയ്ക്ക് പിറകിൽ ഗുരുതര പരിക്കേറ്റ നിലയിൽ കബീറിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചത്. കബഡി കളിക്കിടെ വീണ് പരിക്കേറ്റു എന്നായിരുന്നു കൂടെയുണ്ടായിരുന്നവർ പറഞ്ഞത്. മരിച്ച കബീറിന്റെ സഹോദരന്റെ പരാതിയിലാണ് പൊന്നാനി പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തിയത്.