പത്തനംതിട്ട : കഞ്ചാവ് കടത്ത് കേസിലെ സ്ഥിരം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. ആറന്മുള മണ്ഡലം വൈസ് പ്രസിഡന്റ് വലഞ്ചുഴി സ്വദേശി എസ് നസീബാണ്(30) എക്‌സൈസ് പിടിയിലായിരിക്കുന്നത്. ഇയാളിൽ നിന്നും 330 ഗ്രാം കഞ്ചാവാണ് വെള്ളിയാഴ്‌ച പിടിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസിന്റെ സഹോദരനാണ് നസീബ്. കുമ്പഴയിൽ ഇയാൾ താമസിക്കുന്ന വാടക വീട്ടിൽനിന്നാണ് കഞ്ചാവ് പിടികൂടിയിരിക്കുന്നത്.
പത്തനംതിട്ടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘങ്ങളിലെ പ്രധാനിയാണ് നസീബ്. ഇയാൾ ഒരു വർഷത്തിനുള്ളിൽ അഞ്ച് തവണ അകത്തായിട്ടുണ്ട് . ഒരു വർഷം മുമ്പ് ഇയാൾ താമസിച്ച വീട്ടിൽനിന്ന് മൂന്നര കിലോ കഞ്ചാവ് പിടികൂടിയെങ്കിലും എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞു. കഞ്ചാവ് ശൃംഖല സംബന്ധിച്ച് നസീബിനെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്.