നടുവണ്ണൂര്‍ വാകയാട് കുറുക്കന്റെ ആക്രമണം; യുവാക്കള്‍ക്ക് കടിയേറ്റു
നടുവണ്ണൂര്‍: വാകയാട് യുവാക്കള്‍ക്കുനേരെ കുറുക്കന്റെ ആക്രമണം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന രണ്ടുപേര്‍ക്ക് കടിയേറ്റു. കാലിനും കൈക്കും പരിക്കുണ്ട്. തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വാകയാട് അങ്ങാടിക്ക് സമീപത്തെ വീട്ടില്‍ ജോലിക്കായി എത്തിയതായിരുന്നു ഇവര്‍. രാവിലെ ചായ കുടിച്ചശേഷം കൈ കഴുകുന്നതിനിടെ കുറുക്കന്‍ ആക്രമിക്കുകയായിരുന്നു. കടിയേറ്റ ഇവര്‍ നിലത്തുവീണിട്ടും കുറുക്കന്‍ ആക്രമണം തുടര്‍ന്നു. ബഹളംകേട്ടെത്തിയ ആളുകള്‍ കുറുക്കനെ ഓടിക്കുകയായിരുന്നു. ഇരുവരും ബാലുശ്ശേരി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സതേടിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി.