x
NE WS KE RA LA
Kerala Latest Updates

എം ഡി എം എ യുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ

എം ഡി എം എ യുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ
  • PublishedNovember 11, 2025

പേരാമ്പ്ര: എം ഡി എം എ യുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ . പേരാമ്പ്ര വെള്ളയോടൻ കണ്ടി സുദേവ് (25) ആണ്‌ പിടിയിലായിരിക്കുന്നത്. പേരാമ്പ്ര ബൈപാസിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയിരിക്കുന്നത്.

നർകോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പേരാമ്പ്ര ബൈപാസിൽ ചെറുവപ്പൊയിൽ നിന്നും ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 0.11 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്.

സബ് ഇൻസ്‌പെക്ടർ സനദ്, പ്രൊബേഷനറി എസ് ഐ അനുഷ ഗോപിനാഥ്, എസ് സി പി ഒ സുധീഷ്, സി പി ഒ സുജില, ഡ്രൈവർ സി പി ഒ ജോതേഷ്, ആൻ്റി നർകോട്ടിക് സെൽ ഡി. വൈ.എസ്.പി പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ മിഥുൻ മോഹൻ, ലിധിൻ, എന്നിവരുൾപ്പെട്ട സംഘമാണ് സുദേവിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *